50 ലക്ഷം നഷ്‌ടപരിഹാരം; പിസി ജോർജിന് ജമാഅത്തെ ഇസ്‌ലാമിയുടെ നോട്ടീസ്

By Team Member, Malabar News
Jamaat E Islami Sends Notice To PC George Against His Controversial Comment
Ajwa Travels

തിരുവനന്തപുരം: 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പിസി ജോർജിന് കത്തയച്ച് ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് പിസി ജോർജ് നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യവുമായി ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം വക്കീൽ നോട്ടീസ് അയച്ചത്.

കേരളത്തിലെ കൊലപാതക രാഷ്‌ട്രീയത്തിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന തരത്തിലാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പിസി ജോർജ് പരാമർശം നടത്തിയത്. മത–സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്‌ടിച്ച് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്‌ലാമിയെ ബോധപൂർവം അപകീർത്തിപ്പെടുത്താനും വേണ്ടിയാണ് പിസി ജോർജ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതെന്നും നോട്ടീസിൽ വ്യക്‌തമാക്കുന്നുണ്ട്.

കൂടാതെ ഈ പ്രസ്‌താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നഷ്‌ടപരിഹാരം നൽകണമെന്നുമാണ് ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം അയച്ച നോട്ടീസിൽ വ്യക്‌തമാക്കുന്നത്‌. അഭിഭാഷകൻ അമീൻ ഹസൻ ആണ് ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി നോട്ടീസ് അയച്ചത്.

Read also: മുൻ മന്ത്രിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനുമായി തമിഴ്‌നാട്‌ സ്വദേശി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE