ജസ്‌റ്റിസ്‌ തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ അന്തരിച്ചു

കേരള ഹൈക്കോടതിയിൽ 12 വർഷം ജഡിജിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ ആയാണ് വിരമിച്ചത്.

By Trainee Reporter, Malabar News
Justice Thottathil B Radhakrishnan

കൊച്ചി: ജസ്‌റ്റിസ്‌ തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.15ഓടെയാണ് അന്ത്യം. കാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിൽസയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷം ജഡിജിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ ആയാണ് വിരമിച്ചത്.

ഛത്തീസ്‌ഗഡ്, തെലങ്കാന, ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്‌റ്റിസും, തെലങ്കാനയ്‌ക്ക് പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോൾ ആദ്യ ചീഫ് ജസ്‌റ്റിസും ആയിരുന്നു. 1983ൽ അഭിഭാഷകനായി. 2004 ഒക്‌ടോബർ 14ന് ആണ് കേരള ഹൈക്കോടതിയിൽ ജഡ്‌ജിയായത്. രണ്ടു തവണ ആക്‌ടിങ് ചീഫ് ജസ്‌റ്റിസായി. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്നു.

സംസ്‌ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരൻമാരുടെ പ്രശ്‌നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ സർക്കാരിന്റെ ബഫർസോൺ വിദഗ്‌ധ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ചു. കൊല്ലം ജില്ലയിലെ പ്രമുഖ അഭിഭാഷകരായ ഭാസ്‌കരൻ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനാണ്.

Most Read: എലത്തൂർ ട്രെയിൻ ആക്രമണം; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE