കഴക്കൂട്ടം: കാട്ടായിക്കോണം സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോധപൂർവം സംഘർഷമുണ്ടാക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. സംഘർഷം വോട്ടിംഗ് സ്‌തംഭിപ്പിക്കാൻ വേണ്ടിയാണെന്നും ബിജെപിയുടെ ഏജന്റായാണ് പൊലീസ് പ്രവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു. സംഘർഷ മേഖല സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കാട്ടായിക്കോണത്ത് ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാവിലെ സംഘർഷത്തിൽ കലാശിച്ചത്. ഒരു ബിജെപി പ്രവർത്തകന് തലക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് തിരിച്ചടിയായി ബിജെപി പ്രവർത്തകർ ഉച്ചകഴിഞ്ഞ് ആക്രമണം നടത്തി.
സംഘര്‍ഷത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു ബിജെപി പ്രവര്‍ത്തകന്റെ കാറ് തകർക്കുകയും ചെയ്‌തു. വൈകിട്ടോടെ പോലീസ് സ്‌ഥലത്തെത്തി. എന്നാൽ ഏകപക്ഷീയമായി സിപിഐഎം പ്രവർത്തകരെ കസ്‌റ്റഡിയിൽ എടുത്തെന്ന് ആരോപിച്ച് പോലീസും സിപിഐഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്‌റ്റാഫിന് അടക്കം സംഘർഷത്തിൽ മർദ്ദനമേറ്റിരുന്നു.
Read also: കയ്യേറ്റ ശ്രമം ആസൂത്രിതമെന്ന് വീണാ ജോർജ്; പരാതി നൽകും