കനി കുസൃതിക്ക് രാജ്യാന്തര പുരസ്കാരം

By Trainee Reporter, Malabar News
biriyani-kani kusruthy_Malabar News
കനി ( ബിരിയാണി സിനിമയില്‍ നിന്നുള്ള ദൃശ്യം)
Ajwa Travels

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് രാജ്യാന്തര പുരസ്‌കാരം. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരമാണ് കനി നേടിയത്. അഫ്ഗാനിസ്ഥാന്‍ നടിയായ അലാമും കസാഖിസ്ഥാന്‍ സിനിമ നിര്‍മ്മാതാവായ ഓള്‍ഗ കലഷോവായുമടങ്ങിയ ജൂറിയാണ് ബഹുമതി നിര്‍ണ്ണയിച്ചത്.

റോമിലെ ഏഷ്യാറ്റിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിപ്പിക്കുകയും അവിടെ നിന്ന് മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടുകയും ചെയ്ത ചിത്രമാണ് ബിരിയാണി. ബംഗളൂരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ജൂറി പുരസ്‌കാരം, മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ബിരിയാണി ഇതിനോടകം നേടിയിട്ടുണ്ട്.

തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പ്രമേയമാക്കി തയാറാക്കിയിരിക്കുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് യുഎഎന്‍ ഫിലിം ഹൗസാണ്. കനി കുസൃതിയെ കൂടാതെ ജെ. ഷൈലജ, സുര്‍ജിത്, അനില്‍ നെടുമങ്ങാട്, ജയചന്ദ്രന്‍, ശ്യാം റെജി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE