കനി കുസൃതിയുടെ ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്

By Trainee Reporter, Malabar News

നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രേക്ഷശ്രദ്ധ ആകർഷിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്‌ത സജിൻ ബാബു ചിത്രം ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്. കനി കുസൃതി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം 26നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്‌ഥാന അവാർഡ് ലഭിച്ചിരുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സജിൻ ബാബു തന്നെയാണ്. ഈയിടെ അന്തരിച്ച അനിൽ നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷം ചെയ്‌തിട്ടുണ്ട്‌. യുഎഎൻ ഫിലിം ഹൗസ് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്രസംയോജനം അപ്പു എൻ ഭട്ടതിരിയുമാണ് നിർവഹിച്ചിരിക്കുന്നത്.

2020 മുതൽ 50ലേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ബിരിയാണി’ക്ക് 20ഓളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈയടുത്ത് നടന്ന ഐഎഫ്എഫ്‌കെയിൽ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മേളയിൽ ‘ബിരിയാണി’ പ്രദർശിപ്പിച്ച എല്ലാ ഷോയും ഹൗസ്‌ഫുള്ളായിരുന്നു.

Read also: സൗത്ത് വയനാട്ടിൽ പക്ഷി സർവേ; 156 ഇനങ്ങളെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE