കണ്ണൂർ : ജില്ലയിലെ ചിറ്റാരിത്തോട് മേഖലയിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാഹി മദ്യവുമായി ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂത്തുപറമ്പ് എക്‌സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ 17.100 ലിറ്റർ മദ്യവുമായി പൊയിലൂർ സ്വദേശി ഇ ബാലചന്ദ്രൻ(44) ആണ് അറസ്‌റ്റിലായത്.
കൂത്തുപറമ്പ് റേഞ്ച് ഇൻസ്‌പെക്‌ടർ കെ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 90 എംഎൽ മദ്യം കൊള്ളുന്ന 190 കുപ്പികളാണ് കണ്ടെടുത്തത്. കുറഞ്ഞ വിലയുള്ള മാഹി മദ്യം ചെറുപറമ്പ്, പൊയിലൂർ പ്രദേശത്തു കൂടിയ വിലക്ക് വിൽപന നടത്തുകയാണ് ഇയാൾ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യം കടത്താൻ സാധ്യത ഉള്ളതിനാൽ ഈ മേഖലയിൽ പരിശോധന കർശനമാക്കിയിരുന്നു.
മദ്യം കടത്തിന് പിറകിൽ ഉള്ളവരെ കുറിച്ച് കൂത്തുപറമ്പ് എക്‌സൈസ് അന്വേഷണം ശക്‌തമാക്കി. പ്രിവന്റീവ് ഓഫീസർ പി പ്രമോദൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിപി ശ്രീധരൻ, പ്രജീഷ് കോട്ടായി, കെബി ജീമോൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വി ഷൈനി എന്നിവരും പരിശോധന നടത്തിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
Read also : ധർമജനെ ബൂത്തിന് മുന്നിൽ തടഞ്ഞു; കയ്യേറ്റം ചെയ്യാൻ ശ്രമം