കാസർഗോഡ്: ജില്ലാ ജയിൽ മയിലാട്ടിയിൽ ഉയരും. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ജില്ലാ ജയിലിനായി മയിലാട്ടിയിൽ സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്. ടെക്‌സ്‌റ്റൈൽസ് കോർപറേഷന്റെ അഞ്ച് ഏക്കർ സ്‌ഥലത്താണ് ജയിൽ ഒരുങ്ങുന്നത്. സ്‌ഥലം ഉത്തരമേഖലാ ഡിഐജി എംകെ വിനോദ് കുമാർ ഇന്നലെ സന്ദർശിച്ചു.
400 തടവുകാരെ വരെ പാർപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് ജയിൽ ഒരുക്കുക. കൂടാതെ, പുരുഷ-വനിത തടവുകാർക്ക് പുറമെ ട്രാൻസ്ജെൻഡേഴ്‌സിനും ജയിലിൽ പ്രത്യേക സെല്ലുകൾ ഒരുക്കും. റിമാൻഡ് പ്രതികൾക്കുള്ള ജയിലാണ് ഒരുക്കുന്നതെങ്കിലും ആറുമാസം വരെ തടവുശിക്ഷ വിധിച്ചവരെ പാർപ്പിക്കാനുള്ള സൗകര്യവും പുതിയ ജില്ലാ ജയിലിൽ ഒരുക്കും.
Most Read: വാക്‌സിനെടുത്ത ഇന്ത്യക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്‌ൻ പിൻവലിച്ച് ബ്രിട്ടൺ