കാസർഗോഡ്: ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ 3 പേർ പിടിയിൽ. പനമരം നടവയൽ കായക്കുന്ന് അഖിൽ ടോമി, തൃശൂർ എളംതുരുത്തിയിലെ ബിനോയ് സി ബേബി, വയനാട് പുൽപള്ളി പെരിക്കല്ലൂരിലെ അനുഷാജു എന്നിവരാണ് അറസ്‌റ്റിലായത്.
തൃശൂരിൽ വെച്ചാണ് 3 പ്രതികളും പിടിയിലായത്. കഴിഞ്ഞ ബുധനാഴ്‌ച ഉച്ചയ്‌ക്കാണ് മംഗളൂരു കാസർഗോഡ് ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ പാലത്തിനു സമീപം കാർ തടഞ്ഞ് പണം തട്ടിയത്. ഡ്രൈവറെ തട്ടിക്കൊണ്ടുപോവുകയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു. കവർച്ചയ്‌ക്ക് ശേഷം പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
National News: ആഢംബര കപ്പലിലെ ലഹരിപാർട്ടി; ഒരാൾ കൂടി അറസ്‌റ്റിൽ