കോവിഡ് ; സംസ്ഥാനത്ത് ഇന്ന് രോഗമുക്തി 880 പേര്‍ക്ക്, രോഗ ബാധ 1212, അഞ്ച് മരണം

By Desk Reporter, Malabar News
kerala covid 19_2020 Aug 12
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 880 പേര്‍ക്ക് രോഗമുക്തി. കോവിഡ് സ്ഥിരീകരിച്ചത് 1212 പേര്‍ക്ക്, 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നും 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 125 ആയി.

വിദേശത്ത് നിന്നും എത്തിയ 59 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 64 പേർക്കും രോഗം സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എൻഡിആർഎഫ് സേനാംഗത്തിനും, ദുരന്തം റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാദ്ധ്യമസംഘത്തിലെ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. തൃശൂർ അമല ആശുപത്രിയിലെ 3 ആരോഗ്യപ്രവർത്തകരും കോട്ടയത്തെ റെയിൽവേസുരക്ഷ പോലീസിലെ 3 ഉദ്യോഗസ്ഥരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും.

കാസർകോട് ചാലിങ്കൽ സ്വദേശി ഷംസുദ്ദീൻ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50), എറണാകുളം അയ്യംപുഴയിലെ മറിയംകുട്ടി (77), കോട്ടയം കാരാപ്പുഴയിലെ ടി.കെ. വാസപ്പൻ (89), കാസർകോട് സ്വദേശി ആദംകുഞ്ഞ് (67) എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഇടുക്കിയിൽ മരിച്ച പോലീസ് സബ് ഇൻസ്‌പെക്ടർ അജിതനും (55) കോവിഡ് സ്ഥിരീകരിച്ചു.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ :

തിരുവനന്തപുരം – 266
കൊല്ലം -5
പത്തനംതിട്ട – 19
ഇടുക്കി – 42
ആലപ്പുഴ – 118
കോട്ടയം – 76
എറണാകുളം – 121
തൃശൂർ – 19
പാലക്കാട്‌ – 81
മലപ്പുറം – 261
കോഴിക്കോട് – 93
വയനാട് – 12
കണ്ണൂർ – 31
കാസർഗോഡ് – 68

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 38145 പേർക്കാണ്, ഇതിൽ 24922 പേർ രോഗമുക്തി നേടി. 13223 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 28664 സാമ്പിളുകൾ പരിശോധനക്കയച്ചു.

തിരുവനന്തപുരത്ത് തീരദേശ സോണുകളിൽ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. എറണാകുളം ആലുവയിൽ രോഗവ്യാപനം കുറയുന്നതായാണ് കാണാൻ കഴിയുന്നത്. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. കോവിഡ് പ്രതിരോധനത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE