സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ. അവശ്യവസ്‌തു നിയമപ്രകാരമാണ് വില നിശ്‌ചയിച്ചുകൊണ്ട് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് വിജ്‌ഞാപനം പുറത്തിറക്കിയത്. കോവിഡ് പ്രതിരോധത്തിന് വേണ്ട മാസ്‌ക്, ​​ഗ്‌ളൗസ്, പിപിഇ കിറ്റ് എന്നിവയടക്കമുള്ള വസ്‌തുക്കളുടെ വിലയാണ് നിശ്‌ചയിച്ചിരിക്കുന്നത്.

വിജ്‌ഞാപനത്തിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് സർക്കാർ നിശ്‌ചയിച്ച വിലയായിരിക്കും ഇനി സംസ്‌ഥാനത്ത് ഈടാക്കുക. പിപിഇ കിറ്റ് –273 രൂപ, എൻ 95 മാസ്‌ക് –22 രൂപ, ട്രിപ്പിൾ ലെയർ മാസ്‌ക് –3 രൂപ, ഫെയ്‌സ് ഷീൽഡ് –21 രൂപ, സർജിക്കൽ ഗൗൺ –65 രൂപ, ഗ്‌ളൗസ് –5.75 രൂപ, സാനിറ്റൈസർ (500ml)- 192 രൂപ, ഓക്‌സിജൻ മാസ്‌ക് –54 രൂപ, പൾസ് ഓക്‌സിമീറ്റർ –1500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വിലകൾ.

സംസ്‌ഥാനത്ത് നേരത്തെ പൾസ് ഓക്‌സിമീറ്ററുകളുടെ വില വിതരണക്കാരും വിൽപനക്കാരും സ്വയം നിയന്ത്രിക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് ഉയർന്ന വിലയുടെ മറവിൽ അമിത ലാഭത്തിലാണ് സംസ്‌ഥാനത്ത് ഓക്‌സിമീറ്ററുകൾ വിൽപന നടത്തിയിരുന്നത്.

Read also : കിറ്റ് വിതരണം തുടരും; ലോക്ക്‌ഡൗൺ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE