പുതിയ കോവിഡ് ആശുപത്രിയിലേക്ക് 191 തസ്‌തികകൾ സൃഷ്‌ടിച്ചു

By News Desk, Malabar News
covid hospital in kasargod inagurated
Ajwa Travels

കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് നല്‍കിയ കോവിഡ് ആശുപത്രിയിലേക്ക് പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. 191 പുതിയ തസ്‌തികകളിലായി ഒരു വര്‍ഷത്തേക്ക് താല്‍കാലികമായോ ഡെപ്യൂട്ടേഷനിലൂടെയോ ആണ് അടിയന്തരമായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഏപ്രില്‍ 9ന് പ്രഖ്യാപനം നടന്ന് സെപ്റ്റംബർ 9ന് സര്‍ക്കാരിന് കൈമാറിയ കോവിഡ് ആശുപത്രിയില്‍ നിരവധി വാര്‍ത്തകള്‍ക്ക് ശേഷമാണ് ജീവനക്കാരുടെ നിയമന കാര്യത്തില്‍ തീരുമാനമാകുന്നത്. കാസര്‍ഗോഡ് ജനറല്‍ ആശുപ്രതിയോട് അനുബന്ധിച്ചുള്ള സ്‌പെഷ്യാലിറ്റി സംവിധാനങ്ങളുള്ള കോവിഡ് ആശുപത്രിയായാണ് ഇതിനെ മാറ്റുന്നത്. ആദ്യ ഘട്ടത്തില്‍ ആവശ്യമായ മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലേക്കുള്ള ജീവനക്കാരുടെ തസ്‌തികകളാണ് സൃഷ്‌ടിച്ചത്.

Malabar News: കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

പ്രീ ഫാബ് മാതൃകയില്‍ 128 കണ്ടെയ്നറുകളില്‍ 551 കിടക്കകളാണ് ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ എയര്‍ലോക്ക് സിസ്റ്റത്തില്‍ 36 വെന്റിലേറ്റര്‍ കിടക്കകള്‍ ഉള്‍പ്പെടുന്ന യൂണിറ്റാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങളുള്ള ആശുപത്രിയാക്കാന്‍ തീരുമാനിച്ചത്. ഇതിനാവശ്യമായ 191 തസ്‌തികകളാണ് സൃഷ്‌ടിച്ചത്. സൂപ്രണ്ട്, ആര്‍എംഒ, ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസി. സര്‍ജന്‍, നഴ്സിംഗ് ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഇസിജി ടെക്നീഷ്യന്‍ തുടങ്ങി 27 വിവിധ വിഭാഗങ്ങളിലാണ് നിയമനം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE