കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

By Staff Reporter, Malabar News
malabarnews-koyilandy
കൊയിലാണ്ടി ഹാര്‍ബര്‍
Ajwa Travels

കോഴിക്കോട്: 63 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കൊയിലാണ്ടി ഹാര്‍ബറിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വര്‍ഷങ്ങളായി തീരദേശ വാസികള്‍ ആവശ്യപ്പെടുന്ന പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് ഹാര്‍ബര്‍ നവീകരണം സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് നല്‍കി പൂര്‍ത്തീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്‌മെന്റാണ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തത്. 2006-ല്‍ ആരംഭിച്ച പണികള്‍ 13 വര്‍ഷത്തില്‍ അധികമായി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പദ്ധതി നാടിനു സമര്‍പ്പിക്കുന്നതോടെ 5000-ത്തില്‍ അധികം തൊഴിലാളികള്‍ക്ക് നേരിട്ട് ജോലി ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

ഇന്ന് രാവിലെ 10.30-നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അദ്ധ്യക്ഷയാകും. കേന്ദ്രമന്ത്രി ഗിരിരാജ് ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി, മന്ത്രിമാരായ ടി പി രാമകൃഷ്‌ണൻ, എ കെ ശശീന്ദ്രന്‍, കെ മുരളീധരന്‍ എംപി, എംഎല്‍എമാരായ കെ ദാസന്‍, വി കെ സി മമ്മദ് കോയ, എ പ്രദീപ് കുമാര്‍, ഇ കെ നാണു, എം കെ മുനീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

Read Also: ഇലക്‌ട്രിക്‌ വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സ്‌റ്റേഷൻ നല്ലളത്ത് തയ്യാറായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE