ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും മുറിക്കാം; കേരളം അനുമതി നൽകി

By Web Desk, Malabar News
Pinarayi vijayan-wakf-board
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകി. മരങ്ങൾ വെട്ടി നീക്കുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തൽ ആരംഭിക്കും. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സ്‌റ്റാലിൻ കത്തയച്ചു.

ഇരു സംസ്‌ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ തീരുമാനം സഹായിക്കുമെന്നും സ്‌റ്റാലിൻ പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്‌നാട് ജലവിഭവ മന്ത്രി എസ് ദുരൈമുരഗനും മരങ്ങൾ വെട്ടി നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മരങ്ങൾ വെട്ടി നീക്കി ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്നാണ് ഡാം സന്ദർശിച്ച വേളയിൽ അദ്ദേഹം പറഞ്ഞത്.

National News: ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ മാരകം; ഡോ. രൺദീപ് ഗുലേറിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE