തദ്ദേശ തിരഞ്ഞെടുപ്പ്; തപാൽ വോട്ടുകൾ നാളെ മുതൽ

By Trainee Reporter, Malabar News
Malabarnews_Election
Representational image
Ajwa Travels

തിരുവനന്തപുരം: ഡിസംബർ 8ന് ആരംഭിക്കുന്ന ഒന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള തപാൽ ബാലറ്റ് വിതരണം നാളെ തുടങ്ങും. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ ആണ് ഇക്കാര്യം അറിയിച്ചത്. 5 ജില്ലകളിലേക്കാണ് ഡിസംബർ 8ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമുള്ള തപാൽ ബാലറ്റ് വിതരണമാണ് നാളെ മുതൽ നടക്കുക.

വോട്ടെടുപ്പ് നടക്കുന്നതിന് 10 ദിവസം മുൻപ് മുതൽ പോളിംഗ് ദിവസത്തിന് തലേന്ന് 3 മണിവരെ കോവിഡ് രോഗികളാകുന്നവരും ക്വാറന്റൈനിൽ പ്രവേശിക്കുന്നവരും പട്ടികയിൽ ഉൾപ്പെടും. കോവിഡ് സാഹചര്യത്തിൽ പഞ്ചായത്ത്- മുനിസിപ്പാലിറ്റി ആക്‌ടിൽ ഭേദഗതി വരുത്തിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധിക്കുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും അപേക്ഷ നൽകാതെ തന്നെ തപാൽ വോട്ടിന് അർഹത നേടാനാകും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നവരിൽ അപേക്ഷ നൽകുന്നവർക്കാണ് സാധാരണ ഗതിയിൽ തപാൽ വോട്ടുകൾ അനുവദിക്കുന്നത്. കോവിഡ് രോഗ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ നിബന്ധന ഒഴിവാക്കിയത്.

Read also: നിയമസഭാ തിരഞ്ഞെടുപ്പ്; ചീഫ് സെക്രട്ടറിയും ഡിജിപിയും മാറിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE