തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരള പര്യടനം; മുഖ്യമന്ത്രി നയിക്കും

By Syndicated , Malabar News
Pinarayi vijayan cm_Malabar news
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ഇടതുപക്ഷം. പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ദിവസത്തോളം നീളുന്ന ‘കേരള പര്യടനം’ നടത്തും. ഡിസംബര്‍ 22 ന് കൊല്ലത്തുനിന്ന് പര്യടനത്തിന് തുടക്കമിടുമെന്നാണ് വിവരം. ഇന്ന് ചേരുന്ന സിപിഐഎം സംസ്‌ഥാന സെക്രട്ടറിയറ്റ് യോഗം അന്തിമരൂപം നല്‍കും.

ഓരോ ജില്ലയിലും ക്യാമ്പുചെയ്‌ത്‌ സാമൂഹികം, സാംസ്‌കാരികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രമുഖരുമായും എല്‍ഡിഎഫ് എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവരുമായും കൂടിക്കാഴ്‌ച നടത്താനും പദ്ധതിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങാത്തതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

Read also: സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE