യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്‌ന ചിത്രമെടുത്ത് പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ

By News Desk, Malabar News
Kidnapped the young man and spread the nude picture; Three people were arrested
അറസ്‌റ്റിലായ സജാത്, അനസ്, സിദ്ദീഖ്
Ajwa Travels

മലപ്പുറം: ഇരുപത്തി രണ്ടുകാരനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രമെടുത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ. മഞ്ചേരി പൂളക്കുന്നൻ സജാത് റോഷൻ, നറുകര അത്തിമണ്ണിൽ അനസ്, പാണ്ടിക്കാട് സ്വദേശി മിനാട്ടുകുഴി സിദ്ദീഖ് എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കേസിലെ മറ്റൊരു പ്രതിയായ നാറുകര സ്വദേശിയെ പിടികൂടാനായിട്ടില്ല.

Also Read: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് നാളെ അവസാനം, കൊട്ടിക്കലാശം ഉണ്ടാകില്ല

മലപ്പുറം കുന്നുമ്മലിൽ നിന്ന് ചെമ്മങ്കടവ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മഞ്ചേരി തുറക്കലിലുള്ള വീട്ടിൽവെച്ച് മർദ്ദിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ചിത്രം പകർത്തി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി. ഇരുപത്തി രണ്ടുകാരൻ പ്രതികളിൽ ഒരാളുടെ ഭാര്യക്ക് സമൂഹ മാദ്ധ്യമത്തിലൂടെ സന്ദേശം അയച്ചതിന്റെ വിരോധമാണ് തട്ടിക്കൊണ്ട് പോകാൻ കാരണമെന്ന് പോലീസ് പറയുന്നു. യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE