‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ നാളെ ടെലിവിഷൻ പ്രീമിയറിൽ; ഏഷ്യാനെറ്റിലൂടെ റിലീസ് ചെയ്യും

By Desk Reporter, Malabar News
kilometers and kilometers_2020 Aug 30

ടൊവിനോ തോമസ് നായകനായ റോഡ് മൂവി ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സ് ‘ നാളെ ഏഷ്യാനെറ്റിലൂടെ ലോകവ്യാപകമായി റിലീസ് ചെയ്യും. ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തിൽ നേരിട്ട് ടെലിവിഷനിലൂടെ സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും വ്യാജ പ്രിന്റ് ചോർന്നുവെന്ന് കാണിച്ച് നിർമ്മാതാവ് ആന്റോ ജോസഫ് ഫിലിം എക്സിബിറ്റേഴ്സ് യൂണിയന് കത്തയച്ചിരുന്നു. തുടർന്ന് ചിത്രത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയുള്ള റിലീസിന് അനുമതി നൽകി.

കോവിഡ് പ്രതിസന്ധി കാരണം നിർത്തിവെച്ച തിയേറ്റർ റിലീസുകൾ സമീപകാലത്തൊന്നും പുനരാരംഭിക്കാൻ സാധ്യതയില്ല. ഇതുകൂടി പരിഗണിച്ചാണ് ടെലിവിഷനിലൂടെയുള്ള റിലീസ്. ടൊവിനോ തോമസിന് പുറമേ ജോജു ജോർജ്, ഇൻഡിയ ജാർവിസ്, സിദ്ധാർഥ് ശിവ, ബേസിൽ ജോസഫ്, വിനയ് ഫോർട്ട്‌, രമേശ്‌ പിഷാരടി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജിയോ ബേബിക്കൊപ്പം ദീപു പ്രദീപും കൂടി ചേർന്നാണ് ഒരുക്കിയത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്, പശ്ചാത്തല സംഗീതം സുഷിൻ ശ്യാമാണ് നിർവഹിച്ചത്.

ഈ വർഷം മാർച്ച്‌ 12 നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. അടച്ചിടൽ പ്രഖ്യാപിച്ചതിന് ശേഷം ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിലൂടെ പ്രചരിച്ചിരുന്നു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE