കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

By Trainee Reporter, Malabar News
k surendran and secretary
Ajwa Travels

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് 10 മണിക്ക് തൃശൂർ പോലീസ് ക്ളബിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ഹാജരാകുന്ന കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല.

കേസിലെ ബിജെപി ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ദിപിനെ ചോദ്യം ചെയ്യുന്നത്. കുഴൽപ്പണവുമായി തൃശൂരിൽ എത്തിയ ധർമരാജനുമായി ദിപിൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം, കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബിജെപി നേതാക്കൾക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ട കൊടകര കേസ് ഇഡി അന്വേഷിക്കാത്തതിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും പോലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി.

കേസിലെ പോലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കേസുമായി ബന്ധപ്പെട്ട എഫ്ഐആർ വിവരങ്ങൾ ഇഡി പോലീസിൽ നിന്ന് ശേഖരിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസ് അന്വേഷണത്തിൽ പോലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്.

Read also: 40 കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ; സ്‌പോട്ട് രജിസ്‌ട്രേഷൻ ഇല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE