രോഗവ്യാപനം കുറയാതെ കോഡൂർ പഞ്ചായത്ത്

By Trainee Reporter, Malabar News
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവില്ലാതെ കോഡൂർ ഗ്രാമപഞ്ചായത്ത്. അതേസമയം, വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ കോഡൂർ മറ്റു പഞ്ചായത്തുകളെക്കാൾ മുന്നിലാണ്. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ചു 18 വയസിന് മുകളിലുള്ളവരിൽ ജനസംഖ്യാനുപാതികമായി കോഡൂരിലെ 75 ശതമാനത്തോളം പേരും കുത്തിവെപ്പ് എടുത്തവരാണ്. എന്നാൽ, രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് പ്രദേശത്ത് ആശങ്ക വർധിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ഇവിടെയുള്ള മൂന്ന് വാർഡുകളെ പൂർണമായി കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. നാലാം വാർഡ് ചോലക്കൽ, ഒമ്പതാം വാർഡ് താന്നിക്കൽ, പതിനേഴാം വാർഡ് പാലക്കൽ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സർക്കാർ ഓഫിസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, വില്ലേജ് ഓഫിസ്, കൃഷി ഭവൻ എന്നിവ ഉൾപ്പടെ ഈ വാർഡുകളിലാണ് പ്രവർത്തിക്കുന്നത്.

നിലവിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഇവിടെ തുറക്കാൻ അനുമതിയുള്ളത്. ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ജീവനക്കാരും ആർആർടി വളണ്ടിയർമാരും നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് പഞ്ചായത്തിൽ വാക്‌സിനേഷൻ വർധിപ്പിച്ചത്. എന്നാൽ, രോഗവ്യാപനം കൂടുന്നതിനനുസരിച്ച് നാട്ടുകാർ പ്രതിസന്ധിയിലാണ്.

Read Also: കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പരാതികൾ കൂടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE