കോതമംഗലം പള്ളിക്കേസ്; സർക്കാർ നീക്കത്തെ ശക്‌തമായി പ്രതിരോധിക്കുമെന്ന് ഇടവക വികാരി

By News Desk, Malabar News
kothamangalam church case
Ajwa Travels

എറണാകുളം: കോതമംഗലം മാർതോമാ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ ശക്‌തമായി പ്രതിരോധിക്കുമെന്ന് ഇടവക വികാരി ഫാ.ജോസ് പരത്തുവയലിൽ. ഒരേ സമയം പള്ളി പിടുത്തവും ചർച്ചയുമാണ് ഇപ്പോൾ നടക്കുന്നതെന്നും 50 പള്ളി നഷ്‌ടപ്പെട്ടപ്പോഴുള്ള സാഹചര്യം ആയിരിക്കില്ല കോതമംഗലത്ത് ഉണ്ടാവുക എന്നും വികാരി പറഞ്ഞു. മതമൈത്രി സംരക്ഷണ സമിതി കോതമംഗലം ടൗണിൽ വ്യാഴാഴ്‌ച ഹർത്താൽ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

കോതമംഗലം പള്ളിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം കലക്‌ടറിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. എറണാകുളം കലക്‌ടർ ആ സ്‌ഥാനത്തിരിക്കാൻ അർഹനല്ലെന്നും ഹൈക്കോടതി വിമർശിച്ചു. പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.

Also Read: 11 പേര്‍ക്ക് കൂടി കോവിഡ്; പാലിയേക്കര ടോള്‍ പ്‌ളാസ അടക്കണമെന്ന് ആവശ്യം

പള്ളി കോവിഡ് സെന്ററായി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാൻ വേണ്ടിയാണോ എന്ന സംശയം കോടതി പ്രകടിപ്പിച്ചു. കലക്‌ടർ കോടതിയെ കബളിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ മേലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും കോടതി അറിയിച്ചു. അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്ന സർക്കാരിന്റെ അപേക്ഷയും കോടതി തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE