കോവിഡ് മാനദണ്ഡം പാലിച്ചില്ല; നീന്തൽ സെലക്ഷനിൽ പങ്കെടുത്തത് അഞ്ഞൂറോളം വിദ്യാർഥികൾ

By Trainee Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കോഴിക്കോട് നടക്കാവിൽ നീന്തൽ സെലക്ഷൻ നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ സെലക്ഷനിൽ ജില്ലയിലെ അഞ്ഞൂറോളം വിദ്യാർഥികളാണ് പങ്കെടുത്തത്. പ്ളസ് വൺ പ്രവേശനത്തിനായുള്ള ഗ്രേസ് മാർക്കിനായാണ് നീന്തൽ സെലക്ഷൻ നടത്തിയത്.

ഇന്നലെ മുതലാണ് നടക്കാവ് നീന്തൽ കുളത്തിൽ മൽസര പരിപാടികൾ നടത്തിയത്. നീന്തൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ പ്ളസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കും. ജില്ലയിലെ എല്ലാ ഭാഗത്തു നിന്നും വിദ്യാർഥികളും രക്ഷിതാക്കളും എത്തിയതാണ് വലിയ ആൾക്കൂട്ടം ഉണ്ടാവാൻ കാരണമായത്. അതേസമയം, വിദ്യാർഥികൾ കൂടിയതറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ ഇത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ വഴിയായിരുന്നു നൽകിയത്. എന്നാൽ, സ്‌പോർട്‌സ് കൗൺസിൽ വഴി നൽകണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ നടക്കാവിൽ നീന്തൽ സെലക്ഷൻ നടത്തിയതെന്ന് അധികൃതർ പറഞ്ഞു.

Read Also: ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവം; വനം വകുപ്പ് നടപടി തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE