ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവം; വനം വകുപ്പ് നടപടി തുടങ്ങി

By Trainee Reporter, Malabar News
Wild Elephant Died
Ajwa Travels

പന്തല്ലൂർ: അനധികൃതമായി സ്‌ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിന്റെ നടപടി. അയ്യംകൊല്ലിക്കടുത്ത് മുറിക്കൽ പാടിയിലാണ് അനധികൃതമായി വൈദ്യുത വേലി സ്‌ഥാപിച്ചത്‌. ഇവിടെ വനം വകുപ്പ് സർവേ നടത്തി വനഭൂമിയാണെന്ന് കണ്ടെത്തിയ ഭാഗങ്ങളിലെ കാർഷിക വിളകൾ നശിപ്പിച്ചു.

ഭൂവുടമയുടെ കൈവശമുള്ള ഒന്നര ഏക്കർ ഭൂമിയിലെ 40 വർഷത്തോളം പഴക്കമുള്ള കമുകും മറ്റു വിളകളുമാണ് വനം വകുപ്പ് വെട്ടിനശിപ്പിച്ചത്. ആന ചരിഞ്ഞതിൽ ഭൂവുടമയ്‌ക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുമുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണ്.

കാടിറങ്ങിയ 4 വയസുള്ള കാട്ടാനക്കായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. വന്യ മൃഗങ്ങൾ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി നിർമിച്ച സോളാർ വേലിയിലൂടെ നേരിട്ട് വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാന ചരിയാൻ കാരണമെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞത്.

Read Also: ഓണം പ്രമാണിച്ച് വാളയാറിൽ വരും ദിവസങ്ങളിൽ കർശന പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE