കോഴിക്കോട് വെള്ളയില്‍ ക്രിട്ടിക്കല്‍ കണ്‍ടെയ്ന്‍മെന്റ് സോണ്‍

By News Desk, Malabar News
MalabarNews_covid update
Representation Image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 66 ക്രിട്ടിക്കല്‍ കണ്‍ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ചു. ഇന്ന് 232 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.ഡെപ്യൂട്ടി കളക്ടര്‍ ഇ. അനിത കുമാരിയെ വെള്ളയില്‍ വാര്‍ഡിലെ ഇന്‍സിഡന്റ് കമാന്‍ഡറായി നിയമിച്ചു. ക്രിട്ടിക്കല്‍ സോണ്‍ ആയി പ്രഖ്യാപിച്ച വാര്‍ഡ് പൂര്‍ണ്ണവും കര്‍ശനവുമായ ലോക്ക് ഡൗണിലാണ്.

പോലീസ്, ഫയര്‍ & സേഫ്റ്റി, കെ.എസ്.ഇ.ബി., കെ.ഡബ്ല്യു.എ., ഭക്ഷ്യവിതരണം, റവന്യൂ ട്രഷറി, എല്‍.എസ്.ജി.ഐ. ഒഴികെയുള്ള എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യണം. മറ്റ് പ്രവര്‍ത്തനങ്ങളൊന്നും അനുവദനീയമല്ല. നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴിയുള്ള ഗതാഗതം അനുവദനീയമാണ്. മറ്റെല്ലാ റോഡുകളും അടയ്ക്കും. ആളുകള്‍ വീട്ടില്‍ തന്നെ തുടരാനും പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

പലചരക്ക് കടകളും അടിസ്ഥാന അവശ്യവസ്തുക്കള്‍ അടങ്ങിയ കടകളും തുറക്കുന്നതാണ്. അവശ്യവസ്തുക്കള്‍ ആര്‍ആര്‍ടി അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ഇത് ഉറപ്പാക്കും. കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE