കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിച്ച ഹൃദയാരോഗ്യ പരിശോധന ക്യാമ്പ് സമാപിച്ചു

By Staff Reporter, Malabar News
kpf-heart-camp
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റലിലെ (ബിഎസ്എച്ച്) അപ്പോളോ കാർഡിയാക് സെന്ററുമായി ചേർന്ന് നടത്തിവന്ന ഹൃദയാരോഗ്യ പരിശോധനാ ക്യാമ്പ് വിജയകരമായി സമാപിച്ചു. ദിവസം 20 പേരെ വീതം പരിശോധിച്ച് ആവശ്യമായവർക്ക് കൃത്യമായ തുടർ ചികിൽസാ നിർദേശങ്ങളും ആരോഗ്യപരിപാലനത്തിന് ജീവിത ശൈലിയിൽ വേണ്ട മാറ്റങ്ങളും നിർദേശിച്ചു. 11 ദിവസം നീണ്ടുനിന്ന പരിപാടിയാണ് സമാപിച്ചത്.

ചിലവേറിയ ചികിൽസകൾക്ക് സ്‌റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ബിഎസ്എച്ചിലെ രോഗികൾക്ക് വേണ്ടി പലിശരഹിത വായ്‌പാ സൗകര്യം ഏർപ്പെടുത്തിയതായി ആശുപത്രി വൃത്തങ്ങൾ സമാപന ചടങ്ങിൽ അറിയിച്ചു.

ഡോക്‌ടർമാരായ അബ്‌ദുൾ അസീസ് ആസാദ്, പ്രശാന്ത് പ്രഭാകർ, നഴ്‍സുമാരായ മറിയാമ്മ മാത്യു, അന്നാമ്മാ ഡാനിയൽ, ധന്യ സോമശേഖരൻ, സോനാ ജിൻ, ടെക്‌നിഷ്യൻമാരായ സൂസൻ കാസ്ട്രോ, നെയ്‌മീ ബീഗം, ഒഫീഷ്യൽസായ യതീഷ് കുമാർ, ലൂയീസ് സാന്റോസ് മെനാസെസ് എന്നിവരെ ക്യാമ്പിലുടനീളം മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് സർട്ടിഫിക്കറ്റുകളും മെമെന്റോയും നൽകി ആദരിച്ചു.

ക്യാമ്പ് കോഡിനേറ്റർമാരായ അഖിൽ താമരശ്ശേരി, സവിനേഷ്, എക്‌സിക്യുട്ടീവ് മെമ്പർമാരായ ഗോപാലൻ വിസി, ജമാൽ കുറ്റിക്കാട്ടിൽ, ശശി അക്കരാൽ, സജീഷ് കുമാർ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമാപന ചടങ്ങിൽ കെപിഎഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഹോസ്‌പിറ്റലിനും സ്‌റ്റാഫിനും നന്ദി അറിയിച്ചു, ചടങ്ങ് കെപിഎഫ് ആക്‌ടിംഗ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി നിയന്ത്രിച്ചു.

Read Also: ലോകായുക്‌ത ഉത്തരവ് ഇന്ന് സർക്കാരിന് കൈമാറും; ജലീൽ ഹൈക്കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE