കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്‌പെഷ്യലിസ്‌റ്റ് കാർഡിയാക് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു

By Staff Reporter, Malabar News
heart-disease
Representational Image
Ajwa Travels

മനാമ: വർധിച്ച് വരുന്ന ഹാർട്ട് അറ്റാക്കുകളും അതേ തുടർന്നുള്ള മരണങ്ങളുടെയും ആശങ്കകൾ സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കം കുറക്കുന്നതിനും, ഹൃദയാരോഗ്യ പരിശോധനക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റൽ, അപ്പോളോ കാർഡിയാക് സെന്ററുമായി ചേർന്ന് കൊണ്ട് കാർഡിയാക് ഹെൽത്ത് ചെക്കപ്പ് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 1 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ (വെള്ളി, ശനി ഒഴികെ) വൈകീട്ട് 6 മണി മുതൽ 8 മണി വരെയാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ക്യാമ്പിലേക്ക് രജിസ്‌റ്റർ ചെയ്യുന്നതിനായി അംഗങ്ങൾ ചുമതലപ്പെട്ടവരുമായി ബന്ധപ്പെടണമെന്ന് കെപിഎഫ് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പേര് രജിസ്‌റ്റർ ചെയ്യുന്നതിനായി 38855625, 35059926, 39363985 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഇ-മെയിലിലൂടെയും പേര് രജിസ്‌റ്റർ ചെയ്യാവുന്നതാണ്, ഇമെയിൽ വിലാസം- [email protected]

ഈ ക്യാമ്പ് ഹൃദയസംബന്ധമായ അസുഖം ഉള്ളവർക്കും, കോവിഡ് രോഗം വന്നുപോവർക്കും, അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും വേണ്ടി പരിമിതപ്പെടുത്തിയ സാഹചര്യമാണ് നിലവിലുള്ളത്. വെറുമൊരു മെഡിക്കൽ ക്യാമ്പായി കാണാതെ ഇത്തരം രോഗികൾക്കായി അവസരം ഒരുക്കി കൊടുക്കണമെന്ന് കെപിഎഫ് ഭാരവാഹികൾ അഭ്യർഥിച്ചു.

Read Also: രാജ്യത്തേക്ക് മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE