ഇനിയൊരു ചിരി ഓർമ; മാമുക്കോയക്ക് യാത്രാമൊഴി നൽകി നാട്

കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് ഭൗതിക ശരീരം വിലാപയാത്രയായി കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്.

By Trainee Reporter, Malabar News
mamukkoya

കോഴിക്കോട്: ചിരിയുടെ കോഴിക്കോടൻ സുൽത്താന് യാത്രാമൊഴി നൽകി സിനിമാലോകവും ഒപ്പം നാടും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഒമ്പത് മണിവരെ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് അരക്കിണർ മുജാഹിദ് പള്ളിയിൽ എത്തിച്ചത്.

മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് ഭൗതിക ശരീരം വിലാപയാത്രയായി കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. വീട്ടിൽ പോലീസിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയിരന്നു. ആയിരങ്ങളാണ് ഖബർസ്‌ഥാനിലും പരിസരങ്ങളിലും തങ്ങളുടെ പ്രിയപ്പെട്ട കലാകാരന് ആദരാഞ്‌ജലികൾ അർപ്പിക്കാൻ തടിച്ചുകൂടിയത്.

രാത്രി വൈകിയും നിരവധി പേരാണ് തങ്ങളുടെ പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. സിനിമാ-നാടക-സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലകളിൽ നിന്നുള്ളവർക്ക് ഒപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടുകാരും അവസാനമായി ആദരാഞ്‌ജലികൾ അർപ്പിക്കാൻ ടൗൺ ഹാളിലേക്ക് ഒഴുകിയെത്തി.

ടൗൺ ഹാളിൽ രാത്രി പത്ത് മണിവരെ പൊതുദർശനം ഉണ്ടായിരുന്നു. രാത്രി വൈകിയാണ് ഭൗതിക ശരീരം വീട്ടിലെത്തിച്ചത്. ഇന്നലെ ഉച്ചക്ക് 1.5ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയ കുലപതിയാണ് അരങ്ങൊഴിയുന്നത്. കോഴിക്കോടിന്റെ പ്രിയപ്പെട്ട ചിരിയുടെ സുൽത്താൻ നാട് വിടചൊല്ലി യാതയാക്കി.

അഭിനയ മികവിൽ എക്കാലവും മനസിൽ തങ്ങി നിർത്തുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ടാണ് മാമുക്കോയ എന്ന അതുല്യ കലാകാരൻ മലയാള സിനിമാ ലോകത്തെ വിട്ടുപോകുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങൾ ഒന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ.

Most Read: സിനിമാ സംഘടനകളുടെ വിലക്ക്; അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ്‌ ഭാസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE