സ്‍ത്രീകളോടുള്ള അതിക്രമങ്ങൾക്ക് എതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്

By Web Desk, Malabar News
KPCC officials list may be announced tomorrow

തിരുവനന്തപുരം: സ്‍ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ രാത്രി നടത്തം ഇന്ന്. സ്‍ത്രീകളെ അണിനിരത്തി ഇന്ന് രാത്രി 9ന് സംസ്‌ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പുന്നത്.

‘പെൺമയ്‌ക്കൊപ്പം’ എന്ന മുദ്രവാക്യം ഉയർത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ തിരുവനന്തപുരത്ത് ഉൽഘാടനം ചെയ്യും. മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‍യു ഉൾപ്പടെയുള്ള സംഘടനകളിലെ സ്‍ത്രീകൾ അണിനിരക്കും. കോൺഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്.

അതേസമയം മോഫിയയുടെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് റൂറൽ എസ്‌പി ഓഫിസ് ഉപരോധിക്കും. പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ്. ആലുവ ഈസ്‌റ്റ് സ്‌റ്റേഷനിലും എസ്‌പി ഓഫിസിനും ഇടയിൽ ബാരിക്കേഡ് ഉയർത്തി പോലീസ്. സ്‌ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്.

Read Also: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗ സാധ്യത, ഭയപ്പെടേണ്ടതില്ല; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE