പ്ളാസ്‌റ്റിക് കുപ്പികളിൽ മദ്യം വിൽക്കില്ല; തീരുമാനവുമായി സംസ്‌ഥാന സർക്കാർ

By Team Member, Malabar News
Liquor Will Not Be Deliverd In Plastic bottle in Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യ വിൽപനയ്‌ക്ക്‌ പ്ളാസ്‌റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ളാസ്‌റ്റിക് കുപ്പികളിൽ മദ്യ വിൽപന ഒഴിവാക്കുമെന്നാണ് തീരുമാനം. സംസ്‌ഥാനത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്ളാസ്‌റ്റിക് കുപ്പികൾ പൂർണമായും ഒഴിവാക്കി ചില്ല് കുപ്പികളിലും ക്യാനുകളിലും മാത്രം മദ്യം വിൽപന ചെയ്യാനാണ് നിലവിലെ തീരുമാനം.

അതേസമയം ചില്ലു കുപ്പികളിലും, ക്യാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷൻ ഫീസ് വർധിപ്പിക്കില്ലെന്നും അധികൃതർ തീരുമാനം എടുത്തിട്ടുണ്ട്. സംസ്‌ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പുതിയ നയമനുസരിച്ച് ഐടി പാർക്കുകളിൽ ബാറുകളും പബ്ബുകളും കൊണ്ട് വരാനും, കാർഷിക ഉൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Read also: പ്രതിഷേധം കടുത്തു; കൊല്ലത്ത് കല്ലിടൽ നടപടികൾ നിർത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE