തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ പേര് ഒഴിവാക്കുന്നതിനെ ചൊല്ലി തർക്കം

By News Desk, Malabar News
LDF-UDF Fight To Cut off Voter's Names
Ajwa Travels

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനെ ചൊല്ലി കോഴിക്കോട് കോർപറേഷനിൽ തർക്കം. ജീവിച്ചിരിക്കുന്നവരുടെയും സ്‌ഥലത്തുള്ളവരുടെയും പേരുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് തർക്കം ഉണ്ടായത്. പരാജയ ഭീതി മൂലം യുഡിഎഫ് വോട്ട് ഒഴിവാക്കാൻ നിരവധി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് മറച്ചുവെക്കാൻ മനപ്പൂർവം ബഹളമുണ്ടാക്കുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു. ഇതിന് സമാനമായ ആരോപണം തന്നെയാണ് യുഡിഎഫും ഉന്നയിക്കുന്നത്.

Wayanad News: സമരം വിജയം; ഹയർ സെക്കണ്ടറി സീറ്റുകൾ വർധിപ്പിച്ച് ഉത്തരവ്

ഒക്‌ടോബർ 27നാണ് പേരൊഴിവാക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. അവസാന ദിവസമായതോടെ മൂവായിരത്തിലധികം അപേക്ഷകളാണ് കോർപറേഷനിൽ എത്തിയതെന്ന് അധികൃതർ പറയുന്നു. കോവിഡ് മാനദണ്ഡം പോലും പാലിക്കാതെ നൂറ് കണക്കിന് ആളുകളാണ് കോർപറേഷൻ പരിസരത്ത് തിങ്ങിക്കൂടിയത്. അപേക്ഷകൾ സ്വീകരിക്കുന്ന കൗണ്ടറിൽ ഉദ്യോഗസ്‌ഥർ കുറഞ്ഞതും തിരക്ക് കൂടാൻ കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE