കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി കെഎസ്യു. കൊല്ലം ഡിസിസിക്ക് മുന്‍പിലാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം.
കെഎസ്യു സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ചില്ലെങ്കില്‍ മല്‍സരത്തില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് നേതാക്കള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. സീറ്റ് ചര്‍ച്ച നടക്കുന്ന മുറിക്ക് മുന്നിലാണ് കെഎസ്യു പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.
അതേസമയം ജില്ലയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ യുവജനങ്ങളുടെ മതിയായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണ പറഞ്ഞു.
Read Also: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി