തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ? ഉന്നതതല യോഗം ഇന്ന്

By Desk Reporter, Malabar News
Representational Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ മെയ് ഒന്നിനും വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിനും മുഴുവൻ സമയ ലോക്ക്ഡൗൺ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചെന്നൈയിൽ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഈ രണ്ട് ദിവസവും ലോക്ക്ഡൗൺ നടപ്പാക്കണമെന്ന് തമിഴ്‌നാട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

കോവിഡ് കേസുകൾക്കൊപ്പം മരണനിരക്കും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ശക്‌തമാക്കുന്നത്. വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ നടപ്പാക്കുന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായവും സർക്കാർ തേടിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവെപ്പിക്കുമെന്ന് തമിഴ്‌നാട് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, കർണാടകയിൽ ഇന്ന് രാത്രി 9 മുതൽ കോവിഡ് കർഫ്യു പ്രാബല്യത്തിൽ വരും. മെയ് 10 വരെ 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ. പൊതുഗതാഗത സംവിധാനം ഉൾപ്പടെ ഇന്ന് രാത്രി 9 മണി മുതൽ പ്രവർത്തിക്കില്ല. സംസ്‌ഥാനത്ത് കോവിഡ് പ്രതിദിന വ്യാപനം ഇന്നലെയും കാൽ ലക്ഷം കടന്നു, പ്രതിദിന മരണം ദിവസങ്ങളായി 200ന് മുകളിലാണ്.

Also Read:  കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് പിന്തുണയുമായി പാക് ക്രിക്കറ്റ് താരം ബാബർ അസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE