കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് പിന്തുണയുമായി പാക് ക്രിക്കറ്റ് താരം ബാബർ അസം

By Staff Reporter, Malabar News
ബാബർ അസം
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി പാകിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. ഒരുമിച്ച് പ്രാർഥിക്കാനും ഒരുമിച്ച് നിൽക്കാനുമുള്ള സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും കോവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്നും പാക് ക്യാപ്റ്റൻ തന്റെ ട്വിറ്റർ പേജിൽ കുറിച്ചു.

‘ഈ ദുരന്ത സമയത്ത് ഇന്ത്യയിലെ ജനങ്ങളോടൊപ്പം പ്രാർഥിക്കുന്നു. ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ഒരുമിച്ച് പ്രാർഥിക്കാനുമുള്ള സമയമാണ് ഇത്. കോവിഡ് മുൻകരുതലുകൾ കർശനമായി പിന്തുടരാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു, കാരണം ഇത് നമ്മുടെ സുരക്ഷക്ക് മാത്രമാണ്. നമുക്ക് ഒരുമിച്ച് ഇത് ചെയ്യാൻ കഴിയും’, ബാബർ കുറിച്ചു.

ഇന്ത്യയിലെ ഓക്‌സിജൻ പ്രതിസന്ധിക്ക് കൈത്താങ്ങായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ് രംഗത്തെത്തിയിരുന്നു. പിഎം കെയേഴ്‌സിലേക്ക് 500,00 യുഎസ് ഡോളറാണ് കമ്മിൻസ് സംഭാവന നൽകിയത്. 37 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഇത്. തന്റെ ട്വിറ്റർ പേജിലൂടെ കമ്മിൻസ് തന്നെയാണ് ഈ വിവരം അറിയിച്ചത്.

Read Also: ഇന്ത്യയുടെ സ്‌ഥിതി ഹൃദയം തകർക്കുന്നത്; 2600 ജീവനക്കാരെ അധികമാക്കി ഡബ്ല്യുഎച്ച്ഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE