ലോക്‌സഭാ സ്‌ഥാനാർഥിത്വം; മുസ്‌ലിം ലീഗ് നേതൃത്വത്തിൽ സമ്മർദ്ദം ശക്‌തമാക്കി നേതാക്കൾ

By News Desk, Malabar News
Lok Sabha candidature; Leaders intensified pressure under the leadership of the Muslim League

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയം മുസ്‌ലിം ലീഗിനെ പ്രതിസന്ധിയിലാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിത്വം നഷ്‌ടമാകുമെന്ന് ഉറപ്പായ ചില എംഎൽഎമാർ ലോക്‌സഭാ സ്‌ഥാനാർഥിത്വത്തിന് വേണ്ടി നേതൃത്വത്തിൽ സമ്മർദ്ദം ശക്‌തമാക്കുകയാണ്.

മുൻ എംപി അബ്‌ദുസമദ് സമദാനിയെ ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥിയായി ലീഗ് പരിഗണിക്കുന്നതിനിടെയാണ് എംഎൽഎമാരുടെ സമ്മർദ്ദം. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ നിശ്‌ചയിക്കുന്നതിൽ തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ എളുപ്പത്തിൽ സ്‌ഥാനാർഥി നിർണയം നടത്താം എന്നായിരുന്നു പാർട്ടിയുടെ ധാരണ.

എന്നാൽ, നടപടികളിലേക്ക് കടന്നതോടെ നിലവിലെ നിയമസഭാ അംഗങ്ങളിൽ നിരവധി പേരാണ് പാർലമെന്റ് സീറ്റിൽ കണ്ണുവെച്ച് രംഗത്തെത്തിയത്. സിറ്റിങ് എംഎൽഎമാരെ കൂടാതെ യൂത്ത് ലീഗും ലോക്‌സഭാ സീറ്റിൽ അവകാശ വാദം ഉന്നയിക്കുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈറിന് സീറ്റ് നൽകണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.

Also Read: താൻ ബിജെപിയിൽ ചേർന്നതുകൊണ്ട് പാർട്ടിയുടെ വോട്ട് ഇരട്ടിയാകും; ഇ ശ്രീധരൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE