ലോക കേരള സഭക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി പങ്കെടുക്കാൻ സാധ്യത

By Trainee Reporter, Malabar News
Loka Kerala Sabha
Ajwa Travels

തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് സമാപനം. വൈകിട്ട് നാലുമണിക്കാണ് സമാപന സമ്മേളനം. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ലോക കേരള സഭയിൽ പങ്കെടുത്തിരുന്നില്ല.

രണ്ട് ദിവസമായി നടന്ന സമ്മേളനത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പ്രവാസികൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങളെ കുറിച്ചും നിക്ഷേപ സൗകര്യങ്ങളെ കുറിച്ചും വിശദമായ ചർച്ചയാണ് ലോക കേരള സഭയിൽ നടന്നത്. പ്രളയം, കോവിഡ്, യുക്രൈൻ യുദ്ധം എന്നീ വിഷയങ്ങളും വികസന പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചയായി.

351 അംഗ സഭയിൽ കേരളത്തിലെ നിലവിലെ നിയമസഭാ അംഗങ്ങൾ, കേരളത്തിൽ നിന്നുള്ള ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്‌ത ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ, മടങ്ങിയെത്തിയ പ്രതിനിധികൾ എന്നിവരാണ് ഉണ്ടായിരുന്നത്.

കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം നൽകണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കേരളം കൂടുതൽ നിക്ഷേപ സൗഹൃദമാക്കുന്നതിനും നിർദ്ദേശങ്ങൾ ഉയർന്നു. മേഖലാ യോഗങ്ങളുടെയും സമ്മേളനങ്ങളുടെയും റിപ്പോർട്ട് ഇന്ന് സഭയിൽ അവതരിപ്പിക്കും.

Most Read: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്; പ്രതിപക്ഷ സമരങ്ങൾ പ്രധാന ചർച്ചയായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE