മലപ്പുറത്ത് എംപോക്‌സ്‌? മഞ്ചേരിയിൽ ലക്ഷണങ്ങളോടെ യുവാവ് നിരീക്ഷണത്തിൽ

ദുബായിൽ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38- കാരനെയാണ് ഇന്നലെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

By Trainee Reporter, Malabar News
Monkey Pox Suspected In Kerala
Rep. Image
Ajwa Travels

മലപ്പുറം: എംപോക്‌സ്‌ രോഗലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38- കാരനെയാണ് ഇന്നലെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇയാളുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചു. യുവാവ് നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്നലെ രാവിലെയാണ് യുവാവ് ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗം ഒപിയിൽ ചികിൽസ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്‌ധ ചികിൽസയ്‌ക്ക് വിധേയമാക്കുകയായിരുന്നു.

രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്‌ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ ആദ്യമായാണ് ഒരാളെ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്. എന്നാൽ, എംപോക്‌സെന്ന സംശയത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ മുൻകരുതലെന്നും പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവിൽ ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Related| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE