കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം; അവിശ്വാസപ്രമേയം നനഞ്ഞ പടക്കമെന്നും സ്വരാജ് എംഎൽഎ

By Staff Reporter, Malabar News
m-swaraj
M Swaraj MLA
Ajwa Travels

തിരുവനന്തപുരം: അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം സ്വരാജ് എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത് യുഡിഎഫിന് മറുപടി നല്‍കാനുള്ള വേദിയൊരുക്കിയെന്നും എംഎല്‍എ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനുള്ള മറുപടിയായാണ് എം സ്വരാജ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.സര്‍ക്കാരിനെതിരെ നടക്കുന്നത് വിഷം പുരട്ടിയ പ്രചരണമാണെന്നും ചില മാധ്യമങ്ങളുടെ പിന്തുണയോടെ കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

യുഡിഎഫും ബിജെപിയും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ”മാന്യതയുടെ മുഖം മൂടി അണിഞ്ഞ യുഡിഎഫ് തങ്ങളുടെ കാലത്തെ അഴിമതിയുടെ തീവെട്ടിക്കൊള്ളയെ പറ്റി മറന്ന് പോയി. പ്രമേയ അവതരണം നടത്തിയ വി.ഡി.സതീശന്‍ പോലും അവരുടെ സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിച്ചത് തീവെട്ടിക്കൊള്ളയെന്നാണ്. പക്ഷെ പ്രമേയാവതാരകന്‍ ഈ അവിശ്വാസം അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരേ പോലും ആ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല.” തീവെട്ടിക്കൊള്ള എന്ന പദം യുഡിഎഫിന് മാത്രമേ ചേരുവെന്നും എല്‍ഡിഎഫും യുഡിഎഫും രണ്ടും രണ്ടാണെന്ന് തിരിച്ചറിഞ്ഞതില്‍ നന്ദിയുണ്ടെന്നും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനുള്ള മറുപടിയായി എം സ്വരാജ് പറഞ്ഞു.

കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. ജന വിരുദ്ധ പ്രതിപക്ഷം മാത്രമല്ല, അവരുടെ അസത്യങ്ങളെ അച്ചടി മഷി പുരട്ടിയും ദൃശ്യ ചാരുത നല്‍കിയും വിശുദ്ധ സത്യമാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും ചേര്‍ന്നാണ് ഇവിടെ ആ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു. നിങ്ങളുടെ കാലത്തെ അഴിമതിയെ പറ്റി പറയാന്‍ തുടങ്ങിയാല്‍ ഈ സമയം മതിയാവില്ല. വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരിയില്‍ കയറി നിരങ്ങിയ കാലമല്ല ഇതെന്ന് പ്രതിപക്ഷ നേതാവ് ഓര്‍ക്കണമെന്നും സ്വരാജ് ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE