പ്രണയ ദിനത്തിൽ ‘മധുരം’ പകർന്ന് ജോജുവും ശ്രുതിയും; ടീസർ കാണാം

By Staff Reporter, Malabar News
madhuram movie

അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മധുരം‘ സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ‘ജൂൺ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് ഖബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, അർജുൻ അശോകൻ നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

‘ജോസഫ്’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചോല’ എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പ്രണയ കഥ പറയുന്ന ‘മധുരം’ നിർമിക്കുന്നത്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത് ജിതിൻ സ്‌റ്റാനിസ്‌ലാസ് ആണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് സംഗീതം പകരുന്ന ഈ ചിത്രത്തിൽ നൂറോളം താരങ്ങളും അണിനിരക്കുന്നു.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: എഡിറ്റിങ്- മഹേഷ്‌ ബുവനെന്തു , ആർട്ട് ഡയറക്‌ടർ- ദിലീപ് നാഥ്‌, കോസ്‌റ്റ്യൂം ഡിസൈനെർ- സമീറ സനീഷ്, മേക്കപ്പ് റോണെക്‌സ് സേവ്യർ, സൗണ്ട് ഡിസൈനെർ-ധനുഷ് നായനാർ, സൗണ്ട് മിക്‌സ്- വിഷ്‌ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ- സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- അതുൽ എസ് ദേവ്.

Read Also: ഇംഗ്‌ളണ്ട് 134ന് പുറത്ത്; ഇന്ത്യക്ക് 195 റണ്‍സിന്റെ ലീഡ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE