ഇംഗ്‌ളണ്ട് 134ന് പുറത്ത്; ഇന്ത്യക്ക് 195 റണ്‍സിന്റെ ലീഡ്

By Staff Reporter, Malabar News
india _england test

ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്‌ളണ്ട് 134 റണ്‍സിന് പുറത്ത്. ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സിലേക്ക് ബാറ്റേന്തിയ ഇംഗ്‌ളണ്ടിന്റെ പോരാട്ടം 134ല്‍ അവസാനിക്കുക ആയിരുന്നു. ആര്‍ അശ്വിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്‌ളണ്ടിനെ പിടിച്ചുകെട്ടിയത്.

ഇംഗ്‌ളണ്ട് നിരയില്‍ സിബ്‌ളി (16), സ്‌റ്റോക്‌സ്(18), ഒലി പോപ്പ് (22), ഫോക്‌സ് (42) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.

23.5 ഓവറില്‍ 43 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റുകളാണ് അശ്വിന്‍ ഇന്ത്യക്കായി വീഴ്ത്തിയത്. അശ്വിന് പുറമെ ഇഷാന്ത് ശര്‍മയും അക്‌സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ സിറാജും ഒരു വിക്കറ്റുമായി നല്ല പ്രകടനം കാഴ്‌ചവെച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 195 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്.

Read Also: ധനുഷിന്റെ ‘കർണൻ’ റിലീസ് മാർച്ച്‌ 9ന്; പുതിയ പോസ്‌റ്റർ പുറത്തുവിട്ടു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE