ധനുഷിന്റെ ‘കർണൻ’ റിലീസ് മാർച്ച്‌ 9ന്; പുതിയ പോസ്‌റ്റർ പുറത്തുവിട്ടു

By Staff Reporter, Malabar News
karnan-tamil
Ajwa Travels

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്‌ത കർണന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം മാർച്ച് 9ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പോസ്‌റ്റർ പങ്കുവെച്ചാണ് റിലീസ് ഡേറ്റ് പ്രഖ്യാപനം നടത്തിയത്. കൈയ്യിൽ ചങ്ങല അണിഞ്ഞ ധനുഷിന്റെ പോസ്‌റ്ററാണ് പുറത്തു വിട്ടത്.

ചിത്രത്തില്‍ മലയാളി താരം രജീഷ വിജയനാണ് നായികയായി എത്തുന്നത്. കൂടാതെ ലക്ഷ്‌മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍, ലാല്‍, യോഗി ബോബു എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനല്‍വേലിയില്‍ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

Read Also: വാലന്റൈൻസ് ഡേയിൽ പ്രണയവുമായി പ്രഭാസ്; ‘രാധേ ശ്യാം’ ടീസർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE