വാലന്റൈൻസ് ഡേയിൽ പ്രണയവുമായി പ്രഭാസ്; ‘രാധേ ശ്യാം’ ടീസർ

By Team Member, Malabar News
radhe shyam
Representational image
Ajwa Travels

വാലന്റൈൻസ് ഡേയിൽ തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസിന്റെ ‘രാധേ ശ്യാം’ ടീസർ റിലീസ് ചെയ്‌ത്‌ അണിയറപ്രവർത്തകർ. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് രാധേ ശ്യാമിൽ എത്തുന്നത്. കൂടാതെ പ്രേരണ എന്ന കഥാപാത്രമായി പൂജ ഹെഗ്‌ഡെ ആണ് നായികയായി എത്തുന്നത്. ചിത്രം ഈ വർഷം ജൂലൈയിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.

തിരക്കേറിയ റെയിൽവേ സ്‌റ്റേഷന്റെ പശ്‌ചാത്തലത്തിൽ നായകനെയും നായികയെയും അവതരിപ്പിക്കുകയാണ് ടീസറിൽ. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. കൂടാതെ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമെന്നും അണിയറ പ്രവർത്തകർ വ്യക്‌തമാക്കി. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയ പ്രമുഖ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രാധാ കൃഷ്‌ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംസിയും, പ്രമോദും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. 30 കോടി രൂപ ചിലവിട്ട് ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയിൽ ഉയർന്ന വൻ സെറ്റിലാണ് ചിത്രത്തിന്റെ ക്ളൈമാക്‌സ് രംഗങ്ങൾ ചിത്രീകരിച്ചത്.

Read also : പ്രണവ്-വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ‘ഹൃദയം’; ചെന്നൈ ഷെഡ്യൂൾ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE