പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; വിദേശത്തേക്ക് കടന്ന പ്രധാന പ്രതികളെ അറസ്‌റ്റ് ചെയ്‌തു

By News Desk, Malabar News
pocso case arrest
Representational image

കൽപകഞ്ചേരി: ലഹരിമരുന്നു നൽകി 14 വയസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇവരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്‌തു.

കൽപകഞ്ചേരി പൂന്തോട്ടപ്പടി സ്വദേശികളായ ആറ്റുപുറത്ത് മുഹമ്മദ് ഇക്ബാൽ(27), പരാലിൽ മുഹമ്മദ് ആഷിഖ്(27) എന്നിവരെയാണ് താനൂർ ഡിവൈഎസ്‌പി എംഐ ഷാജിയുടെ മേൽനോട്ടത്തിൽ സിഐ റിയാസ് രാജയും സംഘവും അറസ്‌റ്റ് ചെയ്‌തത്.

സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ടതും പെൺകുട്ടിക്ക് ആദ്യം ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതും ഇക്ബാലാണെന്ന് പോലീസ് പറഞ്ഞു. പിന്നീട് സുഹൃത്തായ ആഷിഖും പീഡിപ്പിക്കുക ആയിരുന്നു.  കുട്ടിയുടെ വീട്ടുകാരുമായി ഇക്ബാലിന് നല്ല സൗഹൃദമായിരുന്നു.

പോലീസ് കേസെടുത്തതോടെയാണ് ഇരുവരും കഴിഞ്ഞ 19ന് ചെന്നൈ വഴി ദുബായിലേക്കു കടന്നത്. തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനും ശ്രമം തുടങ്ങി.

ഒപ്പം ദുബായിലെ മലയാളികളുമായും വിവിധ പ്രവാസി സംഘടനകളുമായും പോലീസ് നിരന്തരം ബന്ധപ്പെട്ടു. പോലീസ് നൽകിയ വിവരമനുസരിച്ച് മലയാളികൾ ഇവരെ തിരിച്ചറിഞ്ഞു. പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതോടെ ഇരുവരെയും പിടികൂടുകയായിരുന്നു.

ഇന്നലെ പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ ഇരുവരും എത്തി. എമിഗ്രേഷൻ ക്ളിയറൻസ് നടത്തിയശേഷം പുറത്തിറങ്ങിയപ്പോൾ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്.

Malabar News: ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ മോഷണം; ഒന്നര ലക്ഷം രൂപയുടെ നഷ്‌ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE