ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ മോഷണം; ഒന്നര ലക്ഷം രൂപയുടെ നഷ്‌ടം

By News Desk, Malabar News
Theft at paravoor
Ajwa Travels

കടലുണ്ടി: ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ മോഷണം. ഇ- ഹെൽത്ത് പദ്ധതിയുടെ കംപ്യൂട്ടർ, 2 ടിവി, വെബ് ക്യാമറ, ട്രോളി സ്‌പീക്കർ, വൈഫൈ ഡോങ്ക്ലർ എന്നിവ അപഹരിച്ചു. ഫാർമസിക്കു സമീപത്തെ ഗ്രിൽസിനുള്ളിലൂടെയാണ് കള്ളൻ അകത്തു കയറിയത്.

ഡോക്‌ടറുടെ മുറിയിൽ നിന്നു കംപ്യൂട്ടറും ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മുറിയിൽ നിന്നു വെബ് ക്യാമറയും കൈക്കലാക്കി. മറ്റിടങ്ങളിലെ സാധനങ്ങൾ വാരിവലിച്ചിട്ടു. ഫാർമസിയോടു ചേർന്ന ഗ്രിൽസിന്റെ പൂട്ട് പൊട്ടിച്ച നിലയിലാണ്.

രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഒന്നര ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. ബേപ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിക്ക് സമീപത്തെ ബാങ്ക് ശാഖയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്നു.

Read Also: നാല് മാസമായി ശമ്പളമില്ല; സമരത്തിന് ഒരുങ്ങി വനംവകുപ്പ് താത്കാലിക വാച്ചർമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE