നാല് മാസമായി ശമ്പളമില്ല; സമരത്തിന് ഒരുങ്ങി വനംവകുപ്പ് താൽകാലിക വാച്ചർമാർ

By Staff Reporter, Malabar News
salary-revision

തിരുവനന്തപുരം: നാലുമാസമായി ശമ്പളമില്ലാതായതോടെ സമരം സംഘടിപ്പിക്കാനൊരുങ്ങി ദേവികുളം മൂന്നാര്‍ ഡിവിഷനിലെ താൽകാലിക വനംവകുപ്പ് വാച്ചർമാർ. കാടിനെ സംരക്ഷിക്കുന്നതിനൊപ്പം വീട്ടുകാരെയും സംരക്ഷിക്കുന്നതിന് രാപ്പകലില്ലാതെ കഷ്‌ടപ്പെടുന്ന ഒരു വിഭാഗമാണ് വനംവകുപ്പിലെ താൽകാലിക വാച്ചർ തസ്‌തികയിൽ ജോലി ചെയ്യുന്ന ഇവർ.

കാടും മലയും കയറിനടക്കുന്ന ഇവര്‍ക്കാകട്ടെ നാലുമാസമായി സര്‍ക്കാര്‍ ശബളം നല്‍കുന്നില്ല. മൂന്നാര്‍ ദേവികുളം ആര്‍ ആര്‍ ടി വിഭാഗത്തില്‍ 50 ഓളം വാച്ചര്‍മാരാണ് ജോലി ചെയ്യുന്നത്. നവംബര്‍ മാസം വരെ മാസത്തില്‍ 30 ദിവസം ജോലിയെടുത്താൽ 15 ദിവസത്തെ ശമ്പളം ഇവർക്ക് ലഭിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സർക്കാരിന്റെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് ഇവർ ജോലി ചെയ്‌തത്‌.

എന്നാല്‍ ഡിസംബര്‍ മുതല്‍ ഇങ്ങോട്ട് ശമ്പള ഇനത്തില്‍ ഒരു രൂപ പോലും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഇതോടെ പലരുടെയും കുടുംബം പട്ടിണിയിലുമായി. സംഭവത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ ഉദ്യോഗസ്‌ഥരെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഫണ്ട് നൽകിയില്ലെന്ന് പറഞ്ഞു ഇവരെ കൈയൊഴിഞ്ഞു. ഇതോടെയാണ് ഇവർ ഓഫീസിന് മുൻപിൽ സമരത്തിന് ഒരുങ്ങുന്നത്.

Read Also: ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE