മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്‌റ്റിൽ

By News Desk, Malabar News
Rape case in Malappuram
Representational Image
Ajwa Travels

മലപ്പുറം: കൽപ്പകഞ്ചേരിയിൽ പതിനാലുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു. പോക്‌സോ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റിലായി. കേസില്‍ ഏഴ് പ്രതികളുണ്ടെന്നാണ് വിവരം.

സമൂഹ മാദ്ധ്യമം വഴിയാണ് മുഖ്യ പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇയാൾ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിക്കുകയായിരുന്നു. ലോക്ക്ഡൗണിന് മുന്‍പാണ് പെണ്‍കുട്ടിയെ സമൂഹ മാദ്ധ്യമം വഴി യുവാവ് പരിചയപ്പെട്ടത്.

ശേഷം മയക്ക് മരുന്ന് നല്‍കി നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ഇടയില്‍ ലഹരിക്ക് അടിമപ്പെട്ട പെണ്‍കുട്ടിക്ക് വീട്ടുകാര്‍ അറിയാതെ യുവാവ് വീട്ടിലും മയക്ക് മരുന്ന് എത്തിച്ചു കൊടുത്തു.

പിന്നീട് യുവാവിന്റെ സഹായത്താല്‍ ഇയാളുടെ സുഹൃത്തുക്കള്‍ കുട്ടിയെ വീട്ടില്‍ എത്തി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരില്‍ ചിലരാണ് സംഭവം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുന്നത്. കൗണ്‍സിലിംഗിനിടലാണ് കൂടുതല്‍ വിവരം പുറത്തറിഞ്ഞത്.

കുട്ടിക്ക് വേണ്ട ചികിൽസകള്‍ നല്‍കി വരുന്നതായും സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നത് അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ബാല ക്ഷേമ സമിതി കുട്ടിയെ ഏറ്റടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കല്‍പ്പകഞ്ചേരി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണ്.

Malabar News: വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച സംഭവം; 19കാരിയും മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE