റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത് കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ് നവാഫ് (23) ആണ് ജിദ്ദയില്‍ മരിച്ചത്.
ജിദ്ദ ഖാലിദ് ബിന്‍ വലീദ് റോഡിൽ കമ്പ്യൂട്ടർ ഷോപ്പിൽ സെയിൽസ്‍മാനായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് നവാഫ്, വെള്ളിയാഴ്‌ച രാവിലെയാണ് താമസ സ്‌ഥലത്ത് കുഴഞ്ഞു വീണത്. സുഹൃത്തുക്കൾ ജിദ്ദ കിങ് അബ്‍ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ട് വർഷം മുൻപ് സൗദി അറേബ്യയിലെത്തിയ മുഹമ്മദ് നവാഫ് പിന്നീട് ഇതുവരെ നാട്ടിൽ വന്നിട്ടില്ലായിരുന്നു. കിങ് അബ്‍ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Malabar News: ക്യാപ്‌സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം പിടികൂടി