കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്.
ക്യാപ്‌സ്യൂൾ രൂപത്തിലുള്ള മൂന്ന് പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെടുത്തത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം കോടൂർ സ്വദേശി നെച്ചിക്കണ്ടൻ സുഹൈബ് പിടിയിലായി.
Read Also: പ്രവാസി ലേബർ ക്യാംപുകളിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി