കുവൈറ്റ് സിറ്റി: ജഹ്റ മുനിസിപ്പാലിറ്റിയിലെ ലേബർ ക്യാംപുകളിൽ അധികൃതർ പരിശോധന നടത്തി. വൻ മദ്യ ശേഖരമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. പ്രാദേശികമായാണ് മദ്യം നിർമിച്ചിരുന്നത്. മദ്യ നിർമാണത്തിനായി പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടവും കണ്ടെത്തി.
ആയിരക്കണക്കിന് കുപ്പികളിലായി സൂക്ഷിച്ചിരുന്ന മദ്യവും അസംസ്‌കൃത വസ്‌തുക്കളും മുനിസിപ്പാലിറ്റിയുടെ ബോൾഡോസറുകൾ ഉപയോഗിച്ച് അധികൃതർ നശിപ്പിച്ചു ലേബർ ക്യാംപുകളിലെ അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന.
Also Read: എവിടെ സുവർണ ഇന്ത്യ; മോദിക്കെതിരെ അഭിഷേക് ബാനര്‍ജി