കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞ് അഭിഷേക് ബാനര്‍ജി. ബിജെപി ബംഗാളിനെ സുവര്‍ണ ബംഗാളാക്കുമെന്ന് നിരന്തരം പറയുന്ന മോദി ഇത്രയും കാലം കൊണ്ട് ഇന്ത്യയെ സുവര്‍ണ ഇന്ത്യയും ത്രിപുരയെ സുവര്‍ണ ത്രിപുരയും ആക്കാത്തത് എന്തെന്നായിരുന്നു അഭിഷേകിന്റെ ചോദ്യം.
പത്ത് വര്‍ഷംകൊണ്ട് മമത ബംഗാളിൽ എന്തൊക്കെ ചെയ്‌തുവെന്നും ഏഴ് വര്‍ഷത്തിനുള്ളില്‍ മോദിയുടെ ഭരണം എങ്ങനെയെന്നും പറയാന്‍ മോദിയെ താന്‍ വെല്ലുവിളിക്കുകയാണെന്നും അങ്ങനെയൊരു അവസരം ഉണ്ടായാല്‍ മോദിയെ തീര്‍ച്ചയായും പരാജയപ്പെടുത്തും എന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.
”പ്രധാനമന്ത്രി മോദി 15 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തു. നിങ്ങള്‍ക്ക് കിട്ടിയോ? ഇന്ന്, അദ്ദേഹം അഞ്ച് വര്‍ഷം ആവശ്യപ്പെടുന്നു. നോട്ട് നിരോധന സമയത്ത് അദ്ദേഹം 50 ദിവസം ചോദിച്ചതോര്‍ക്കുക. അദ്ദേഹത്തിന് വാക്ക് പാലിക്കാന്‍ കഴിയില്ല. അദ്ദേഹം അഞ്ച് വര്‍ഷം ആവശ്യപ്പെട്ടാല്‍ 500 വര്‍ഷം എടുക്കുമെന്ന് ഓര്‍ക്കുക’, അഭിഷേക് പറഞ്ഞു.
ബംഗാളിലെ വികസനം ഇല്ലാതാക്കുന്ന നിലപാടാണ് മമതയുടേത് എന്നായിരുന്നു മോദിയുടെ വിമര്‍ശനം. എന്നാൽ സ്വന്തം പേരില്‍ സ്‌റ്റേഡിയം പണിയലല്ലാതെ ഏഴ് കൊല്ലം കൊണ്ട് മോദി എന്താണ് ചെയ്‌തതെന്നും ടാഗോറാകാനാണ് മോദി ശ്രമിക്കുന്നതെന്നും മമത തിരിച്ചടിച്ചു.
Read also: മമതയുടേത് വോട്ട് ബാങ്ക് രാഷ്‌ട്രീയം; വികസനത്തിന് ബിജെപി അനിവാര്യം; മോദി ബംഗാളിൽ