പട്ടച്ചരട് കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

By Syndicated , Malabar News
man-on-scooter-dies
Ajwa Travels

ഹൈദരാബാദ്: പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തെലങ്കാനയിലെ മാഞ്ചേരിയൽ ടൗണിലാണ് സംഭവം. ഭീമയ്യ (39) എന്നയാളാണ് മരിച്ചത്. ഭാര്യയോടൊപ്പം ബൈക്കിൽ പോകവേയായിരുന്നു സംഭവം.

ബൈക്ക് പെട്ടെന്ന് നിർത്തിയപ്പോഴാണ് ഭർത്താവിന്റെ കഴുത്തിൽ പട്ടച്ചരട് മുറുകിയത് കണ്ടതെന്ന് ഭാര്യ ശാരദ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും വഴിമധ്യേ തന്നെ ഇയാൾ മരിച്ചതായി പൊലീസ് വ്യക്‌തമാക്കുന്നു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലും സമാന സംഭവം റിപ്പോർട് ചെയ്‌തിരുന്നു. സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ശ്വാസനാളി മുറിഞ്ഞ് രക്‌തം വാർന്നാണ് യുവതി മരിച്ചത്

മറ്റു പട്ടങ്ങളുടെ ചരട് പൊട്ടിക്കാനായി നൈലോൺ ചരടിൽ ഗ്ളാസ് പൊടി മേമ്പൊടിയായി ഉപയോഗിക്കുന്നത് പലപ്പോഴും വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്.

Read also: ഗുരു രവിദാസ് ജയന്തി; പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE