റവന്യൂ വകുപ്പിലെ കൂട്ടസ്‌ഥലം മാറ്റം; കോഴിക്കോട് ജില്ലാ കളക്‌ടറെ ഉപരോധിക്കുന്നു

By Trainee Reporter, Malabar News
Mass relocation in Revenue Department; Kozhikode District Collector besieged

കോഴിക്കോട്: റവന്യൂ വകുപ്പിലെ കൂട്ടസ്‌ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് എൻജിഒയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കളക്‌ടറെ ഉപരോധിക്കുന്നു. കളക്‌ടറേറ്റിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരാണ് രാവിലെ പത്ത് മണി മുതൽ കളക്‌ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

റവന്യൂ വകുപ്പിൽ നിന്ന് 15 പേരെയാണ് സ്‌ഥലം മാറ്റിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്‌ഥലം മാറ്റമെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. സ്‌ഥലം മാറ്റം ഇഷ്‌ടക്കാർക്ക് നൽകിയെന്നും ഇതിന് പിന്നിൽ അഴിമതി ഉണ്ടെന്നുമാണ് ജീവനക്കാരുടെ ആരോപണം.

സ്‌ഥലം മാറ്റം റദ്ദാക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്‌തമാക്കുമെന്നും പ്രവർത്തകർ അറിയിച്ചു. കളക്‌ടർ ചേംബറിന് ഉള്ളിലായിരുന്നപ്പോഴായിരുന്നു പ്രതിഷേധം. സ്‌ഥലത്ത്‌ വൻ പോലീസ് സംഘവും എത്തിയിട്ടുണ്ട്.

Most Read: രാജ്യത്ത് പ്രതിദിന രോഗബാധ കുറയുന്നു; 24 മണിക്കൂറിൽ 58,077 രോഗബാധിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE